സ്വവർഗ്ഗ-മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്ത മോൺസിഞ്ഞോറിനെ തിരിച്ചറിഞ്ഞു
"ഫ്രാൻസിസ് മാർപാപ്പയെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ്" മോൺ. കപ്പോസിയെന്ന് ഫ്രഞ്ച് ബ്ലോഗായ റിപോസ്റ്റേ കത്തോലിക്ക് പറയുന്നു. "കാനോനിക നിയമത്തിലും സൈദ്ധാന്തിക ദൈവശാസ്ത്രത്തിലും വിദഗ്ദൻ" എന്നാണ് ലിങ്ക്ഡ്ഇൻ-ലിൽ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. സലേർനോയിൽ ജനിച്ച അദ്ദേഹം 1992-ലാണ് വൈദികനായി അഭിഷിക്തനായത്. റോമിന് സമീപമുള്ള പലിസ്ത്രീന രൂപതാംഗമാണ്.
സെപ്തംബർ 2016-ൽ, പലിസ്ത്രീനയുടെ ബിഷപ്പ് ഡൊമേനിക്കോ സിഗാലിനി, വിവാഹിതരായ രണ്ട് സ്വവർഗ്ഗഭോഗികളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: "പരസ്പരം സ്നേഹിക്കുന്ന ആ രണ്ട് സുഹൃത്തുക്കൾക്കും മറ്റ് ദമ്പതിമാർക്കുള്ള അതേ അവകാശങ്ങളുണ്ട്, അത് ചർച്ച ചെയ്യേണ്ട കാര്യമില്ല".
#newsKhharygzgb